ആരോഗ്യ വകുപ്പിന്റെറെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം തുടങ്ങി. കുഷ്ഠരോഗ ദിനാചരണവും കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണവും ആനപ്പാറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി ദിനീഷ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ അവജ്ഞ അവസാനിപ്പിക്കാം, മാന്യത കൈവരിക്കാം’ എന്ന ഈ വര്‍ഷത്തെ ദിനാചരണ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടികള്‍ നടന്നത്. വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ഫെബ്രുവരി 13 വരെ വരെ നടക്കുന്ന കുഷ്ഠരോഗ പക്ഷാചരണത്തില്‍ ജില്ലയിലുടനീളം ബോധവല്‍ക്കരണ പരിപാടികള്‍ നടക്കും.

നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.സാവന്‍ സാറ മാത്യു വിഷയാവതരണം നടത്തി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.മനോജ് കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കുഷ്ഠരോഗ പരിശോധന സ്വയം നടത്താന്‍ കഴിയുന്ന ചിത്ര ഫ്ളാഷ്‌കാര്‍ഡ് ഡി.എം.ഒ ഡോ.പി.ദിനീഷ് പ്രകാശനം ചെയ്തു. ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ. എം.ഷാജി, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ രാജന്‍ കരിമ്പില്‍ , ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം. മുസ്തഫ ,സ്‌കൂള്‍ മാനേജ്മെന്റ് കമ്മറ്റി ചെയര്‍മാന്‍ അഷ്റഫ് പൈക്കാടന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.മുത്തു തുടങ്ങിയവര്‍ സംസാരിച്ചു.