സ്മാര്‍ട്ടായി മുഖംമിനുക്കി അരൂക്കുറ്റി വില്ലേജ് ഓഫീസ്. വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റുവാന്‍ വിഭാവനം ചെയ്ത സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അരൂക്കുറ്റി വില്ലേജ് ഓഫീസ് നാളെ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നാടിന് സമര്‍പ്പിക്കും. ചടങ്ങില്‍ ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിക്കും.

ഓഫീസിന്റെ നിര്‍മ്മാണം 25 ലക്ഷം രൂപയിലാണ് പൂര്‍ത്തിയാക്കിയത്. 770 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച ഒറ്റനില കെട്ടിടത്തില്‍ റാമ്പോടുകൂടിയ ഫ്രണ്ട് വരാന്ത, വിസിറ്റേഴ്‌സ് റൂം, അനേഷണ കൗണ്ടര്‍, ഓഫീസ് ഹാള്‍, വില്ലേജ് ഓഫീസര്‍ക്ക് പ്രത്യേകമായ ക്യാമ്പിന്‍, റിക്കാര്‍ഡ് റൂം, ഡൈനിംഗ് റൂം, വികലാംഗ സൗഹൃദ ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

രാവിലെ 10.30-ന് വില്ലേജ് ഓഫീസ് പരിസരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ രജിത, അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളെഴത്ത്, ജില്ലാ പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിമോള്‍ അശോകന്‍, ഗ്രാമപഞ്ചായത്ത് അംഗം വിദ്യാരാജ്, സബ് കളക്ടര്‍ സമീര്‍ കിഷന്‍, എ.ഡി.എം എസ് സന്തോഷ് കുമാര്‍, ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്‍ മനോജ്, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റംല ബീവി, വില്ലേജ് ഓഫീസര്‍ റ്റി.എം ഗീത, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.