വളര്‍ന്നുവരുന്ന തലമുറയ്ക്ക് വഴികാട്ടിയും പിന്നാക്കം നില്‍ക്കുന്ന ഗ്രാമത്തിന് അറിവും പകരാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. മുഖ്യമന്ത്രി ഉദ്ഘാടകനായുള്ള തോലന്നൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഉദ്ഘാടന പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവ് മൂലം സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ അഭിമുഖീകരിച്ച ഒരു കാലഘട്ടം സംസ്ഥാനത്ത് ഉണ്ടായിരുന്നതായും ഇത്തരം അവസ്ഥയ്ക്ക് മാറ്റം വരുത്തി സംസ്ഥാനത്ത് വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനം പൊതുവിദ്യാഭ്യാസ രംഗത്ത് നേടിയ വിജയം ഉന്നത വിദ്യാഭ്യാസരംഗത്തും വ്യാപിപ്പിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 66 ഗവണ്‍മെന്റ് കോളേജുകളും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 192 എയ്ഡഡ് കോളേജുകളും ആണ് പ്രവര്‍ത്തിക്കുന്നത്. 500 സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും എണ്ണായിരത്തോളം എയ്ഡഡ് കോളജുകളും ആണുള്ളത് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ആയി മൂവായിരത്തോളം അധ്യാപകരാണ് ജോലി ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. സര്‍വകലാശാലകളിലെ എ പ്ലസ് അക്രഡിറ്റേഷന്‍ ലഭിച്ച സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ഇല്ലെങ്കിലും വരും കാലഘട്ടങ്ങളില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവു പുലര്‍ത്താന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഗ്രാമീണമേഖലയിലെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസം വിദൂരമായ ഒരു കാലഘട്ടത്തെ മൈലുകള്‍ താണ്ടി വിദ്യ അഭ്യസിച്ച ഒരു സമൂഹം നമുക്കിടയില്‍ ഉണ്ട് എന്നും മന്ത്രി വ്യക്തമാക്കി.എന്നാല്‍ വീട്ടുമുറ്റത്തൊരു കോളേജ് എന്ന സ്ഥാപനത്തിലെ സാക്ഷാത്കാരമാണ് തോലന്നൂര്‍ നടപ്പാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിലൂടെ സഞ്ചരിച്ച സമൂഹം ഇന്ന് അറിവിന്റേയും അക്ഷരത്തിന്റേയും വെളിച്ചത്തില്‍ സ്ത്രീ സമൂഹം മാറ്റം സൃഷ്ടിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. പതിനഞ്ചാമത് ദേശീയ കായികമേളയില്‍ റിലേയില്‍ ഗോള്‍ഡ് മെഡല്‍ ജേതാവായ റസാക്കിനെ ആദരിക്കുന്ന ചടങ്ങില്‍ റസാക്കിന്റെ അഭാവത്തില്‍ പിതാവ് റഷീദിനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മുഹമ്മദ് ബഷീര്‍ ആദരിച്ചു.
