ക്ഷീരവികസന വകുപ്പും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടിയും പനവല്ലി ക്ഷീര സംഘത്തിൽ നടന്നു. ഒ.ആർ കേളു എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പശുക്കളുടെ വിതരണം, പുൽകൃഷി വ്യാപനം, അവിശ്വാധിഷ്ഠിത ധനസഹായം, പ്രത്യേക ഗുണമേന്മ പരിപാടി, എഫ്.സി.പി എന്നീ പദ്ധതികൾ ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ഒ.ആർ കേളു എം.എൽ.എ വ്യക്തമാക്കി. സംസ്ഥാനത്ത് 13 പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പദ്ധതി ജില്ലയിൽ തിരുനെല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകളിൽ ലഭ്യമായിട്ടുണ്ട്.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫെമി മാത്യു പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്തുകളിൽ പാൽ ഉൽപാദനം വർദ്ധിച്ച് സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലന പരിപാടിക്ക് ക്വാളിറ്റി കൺട്രോൾ ഓഫീസർ പി.എച്ച് സിനാജുദ്ദീൻ, ക്ഷീരവികസന ഓഫീസർ എൻ.എസ് ശ്രീലേഖ എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എൻ ഹരീന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു സുരേഷ് ബാബു, ഡോ.അജയ്, പി കുര്യാക്കോസ്, ക്ഷീരസംഘം പ്രസിഡന്റുമാരായ പി.എൻ ഉണ്ണി, വി.വി രാമകൃഷ്ണൻ, പി ടി ബിജു, ഹംസ, ഡയറി ഫാം ഇൻസ്ട്രക്ടർ ഗിരീഷ്, രാധാകൃഷ്ണൻ, ജോയ്സ് ജോൺ, അജിത് കുമാർ എന്നിവർ സംസാരിച്ചു