വേങ്ങപ്പള്ളി പഞ്ചായത്തിലെ അങ്കണവാടികളില്‍ നിന്നും തിരഞ്ഞെടുത്ത കൗമാരപ്രായക്കാരായ കുട്ടികള്‍ക്ക് പഞ്ചായത്ത്തലത്തില്‍ പോഷകാഹാര ബോധവല്‍ക്കരണ ക്ലാസും പാചക മത്സരവും നടത്തി. പാചക മത്സരത്തില്‍ മെഹുബ, ഷറിന്‍ എന്നിവര്‍ വിജയികളായി. വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അനിത ബോധവല്‍ക്കരണ ക്ലാസെടുത്തു. പത്മിനി ശിവദാസ്, പി. ഉസ്മാന്‍, പി.വി. ഭാസ്‌ക്കരന്‍, ജോളി, ഷാജി, ശാന്തുമരി, ശിവാനി, എ.ജി. വനജ തുടങ്ങിയവര്‍ സംസാരിച്ചു.