മേപ്പയ്യൂർ പഞ്ചായത്തിൻ്റെ 2023-24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കല്ലങ്കി – അരിക്കുളം റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ നിർവഹിച്ചു. 18 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തീകരിച്ചത്. വാർഡ്‌ മെമ്പർ സി പി അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ യു എൻ മോഹനൻ മാസ്റ്റർ, അസീസ് മാസ്റ്റർ, വിജയൻ പുതിയോട്ടിൽ ബലമാണി തറോക്കണ്ടി കുഞ്ഞമ്മദ് പള്ളിപ്പട്ടിൽ, വാസു അരീച്ചാലിൽ സജീവൻ ചാലിൽ എന്നിവർ സംസാരിച്ചു. വാർഡ്‌ കൺവീനർ കെ ടി കെ പ്രഭാകരൻ സ്വാഗതവും സജീവൻ പുതിയോട്ടിൽ നന്ദിയും പറഞ്ഞു.