ദീര്‍ഘകാലമായി മാനസികരോഗം മൂലം മാനസികാരോഗ്യകേന്ദ്രങ്ങളില്‍ കഴിയുന്ന വിചാരണത്തടവുകാരെ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ അടിസ്ഥാന സൗകര്യമുള്ളതും, അംഗീകാരമുള്ളതുമായ സാമൂഹ്യ-മനശാസ്ത്ര പുനരധിവാസ കേന്ദ്രങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു.
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായി മാനസികരോഗാവസ്ഥയിലുള്ള തടവുകാരെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്.
സ്ഥാപനത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ അടങ്ങിയ വിശദമായ പ്രൊപ്പോസല്‍ സഹിതം തിരുവനന്തപുരം വികാസ്ഭവനിലുള്ള സാമൂഹ്യനീതി ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം. അവസാന തിയതി: നവംബര്‍ 15.