മഹാത്മാഗാന്ധിയുടെ 150 ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് കേരളത്തിലെ ഹൈസ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിച്ചു.  ഖാദി ബോര്‍ഡ് ഉപാദ്ധ്യക്ഷ ശോഭനാജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.  ക്വിസ് മാസ്റ്റര്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
സമ്മാനാര്‍ഹമായ ടീമുകള്‍:-
ഹൈസ്‌ക്കൂള്‍ വിഭാഗം:- ഒന്നാം സമ്മാനം – അനുഗ്രഹ് വി.കെ, ഗായത്രി എം (ജി.വി.എച്ച്.എസ്.എസ്, തൃക്കാക്കര, എറണാകുളം), രണ്ടാം സമ്മാനം – നേഹ കെ, ആരവ് കെ.ജെ (സാവിയോ എച്ച്.എസ്.എസ്, ദേവഗിരി, കോഴിക്കോട്), മൂന്നാം സമ്മാനം – അഭിഷേക് എം. നായര്‍, ശ്രേയ എസ്.ആര്‍ (ജി.എച്ച്.എസ്.എസ്, അവനവഞ്ചേരി, ആറ്റിങ്ങല്‍, തിരുവനന്തപുരം)
കോളേജ് വിഭാഗം:- ഒന്നാം സമ്മാനം – സിദ്ധാര്‍ത്ഥ് ആര്‍. വൈലോപ്പിള്ളി, അഷ്‌ക്കര്‍ അലി (ന്യൂമാന്‍സ് കോളേജ്, തൊടുപുഴ, ഇടുക്കി), രണ്ടാം സമ്മാനം – അനന്തു വി.ആര്‍, ഗോകുല്‍ എം.എസ് (മാര്‍ ഈവാനിയോസ് കോളേജ്, തിരുവനന്തപുരം), മൂന്നാം സമ്മാനം – അഫ്‌സല്‍ഷാ എസ്, മുഹമ്മദ് ബിലാല്‍ (എം.എസ്.എം കോളേജ്, കായംകുളം)
സമ്മാനം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കി.  കൂടാതെ ഒന്നാം സമ്മാനം നേടിയ സ്‌ക്കൂളിന് ഖാദി ബോര്‍ഡിന്റെ വജ്രജൂബിലി സ്മാരക എവര്‍ റോളിംഗ് ട്രോഫിയും സമ്മാനിച്ചു.