ആലപ്പുഴ: ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ഗുരുതരമായി പരിക്കേറ്റ മത്സ്യ തൊഴിലാളിയായ ആറാട്ടുപുഴ കള്ളിക്കാട് മുണ്ടുചിറയിൽ രത്നകുമാറിന് ജില്ലാ കളക്ടർ വാഗ്ദാനം ചെയ്ത സഹായം വിതരണം ചെയ്തു.അടിയന്തിര സഹായമായി വാഗ്ദാനം ചെയ്തിരുന്ന ഒരു ലക്ഷം രൂപയുടെ ചെക്കാണ് കളക്ടർ തിങ്കളാഴ്ച രത്‌നകുമാറിന് നൽകിയത്. കളക്ടർ എസ്.സുഹാസിന്റെ സുഹൃത്തുക്കൾ സ്വരൂപിച്ചുനൽകിയ തുകയാണിത്. ഓഗസ്റ്റ് 16ന് ചെങ്ങന്നൂർ പാണ്ടനാട് പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലാണ് രത്‌നകുമാറിന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റത്. ഭാര്യ ജിഷയോടൊപ്പമാണ് രത്‌നകുമാർ സഹായം വാങ്ങാൻ കളക്ടറേറ്റിലെത്തിയത്