പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്യുന്ന പദ്ധതിയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റ് എ ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. ക്ഷേമകാരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.വിജയന്‍ അധ്യക്ഷനായി.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ ജയന്‍, ബ്ലോക്ക് അംഗങ്ങളായ ഗായത്രി ദേവി,ശുഭകുമാരി, രതി.ബി ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ .സുരേഷ് ലാൽ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള ഭിന്നശേഷിക്കാരില്‍ നിന്നും തിരഞ്ഞെടുക്കുന്ന 13 പേര്‍ക്കാണ് വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്നത്. ഒരു യൂണിറ്റിന് ഒരു ലക്ഷം രൂപ വിലയുണ്ട് വീല്‍ ചെയറുകള്‍ക്ക്.