ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും ഐ സി ഡി എസിന്റെയും ആഭിമുഖ്യത്തില്‍ ‘നിറക്കൂട്ട്’ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. കലയ്ക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിര്‍മ്മല വര്‍ഗ്ഗീസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ആശാ ദേവി, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.