‘ഉയിർപ്പ്’ എന്ന പേരിൽ മയക്കുമരുന്നിനെതിരെ സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തിവരുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി മലപ്പുറം ജില്ലാ യുവജനകേന്ദ്രത്തിന്റെ  നേതൃത്വത്തിൽ ഫെബ്രുവരി 11 മുതൽ 14വരെ ജില്ലയില്‍ ലഹരി വിരുദ്ധ കലാജാഥ സംഘടിപ്പിക്കും. പൊതുയിടങ്ങൾ, ക്യാമ്പസുകൾ എന്നിവ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന സംഗീതശിൽപ്പം, തെരുവ് നാടകം എന്നിവ നടക്കും.

ഫെബ്രുവരി 11 രാവിലെ പത്തിന് മലപ്പുറം ടൗണിൽ പി. ഉബൈദുല്ല എം.എൽ.എ കലാജാഥ ഉദ്ഘാടനം ചെയ്യും. 11ന് മലപ്പുറം, മങ്കട, കോട്ടയ്ക്കൽ, തവനൂർ എന്നീ മണ്ഡലങ്ങളിലും 12ന് പൊന്നാനി, തിരൂർ, താനൂർ, വള്ളിക്കുന്ന് 13ന് തിരൂരങ്ങാടി, വേങ്ങര, കൊണ്ടോട്ടി, ഏറനാട് 14ന് നിലമ്പൂർ, വണ്ടൂർ, മഞ്ചേരി, പെരിന്തൽമണ്ണ എന്നീ മണ്ഡലങ്ങളിലും കലാജാഥ അരങ്ങേറും. 14ന് പെരിന്തൽമണ്ണയിലാണ് സമാപനം.