ആലപ്പുഴ: മാനവ വിഭവശേഷി മന്ത്രാലയത്തിൽ അധീനതയിൽ പ്രവർത്തിക്കുന്ന ചെന്നിത്തല നവോദയ വിദ്യാലയത്തിൽ ആറ്, ഒമ്പതു ക്ലാസുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്. ആറാം ക്ലാസിലേക്കും ഒമ്പതാം ക്ലാസിലേക്കും അപേക്ഷ സമർപ്പിക്കുന്നതിനായി കുട്ടിയുടെ ഫോട്ടോ, രക്ഷാകർത്താവിന്റെയും കുട്ടിയുടേയും ഒപ്പ്, പഠിക്കുന്ന സ്‌കൂളിലെ സർട്ടിഫിക്കറ്റ് എന്നിവ സ്‌കാൻ ചെയ്ത്, ആറാംക്ലാസുകാർ www.nvsadmissionclasssix.in എന്ന വെബ്‌സൈറ്റിലും ഒമ്പതാം ക്ലാസിലേക്കുമുള്ള അപേക്ഷ www.nvsadmissionclassnine.in എന്ന വെബ്‌സൈറ്റിലും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യാം. ഫോൺ: 0479 2320056, 0479 2322571,9425563110,9436998029.