2021-22, സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ., ഡിവിഡന്റ് ഇനത്തിൽ സർക്കാരിന് നൽകുവാനുള്ള 35 കോടി രൂപയുടെ ചെക്ക് ധനകാര്യമന്ത്രിയുടെ ചേംബറിൽ വച്ച് കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജൻ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലിന് കൈമാറി. കെ.എസ്.എഫ്.ഇ. മാനേജിങ്ങ് ഡയറക്ടർ എസ്.കെ.സനിൽ, ജനറൽ മാനേജർ-ഫിനാൻസ് എസ്. ശരത്ചന്ദ്രൻ, ഫിനാൻസ് അഡീഷണൽ സെക്രട്ടറി പ്രീത ബി.എസ്., ജോയിന്റ് സെക്രട്ടറി- ടാക്സസ് മനോജ് കെ., ലെയ്സൺ ഓഫീസർ കെ. ജയചന്ദ്രൻ നായർ, സംഘടനാ നേതാക്കളായ എസ്. അരുൺബോസ്, പ്രദീപ് വി.എൽ, എസ്. വിനോദ്, ചാക്കോ.റ്റി.ചാക്കോ എന്നിവർ പങ്കെടുത്തു.