മുള്ളന്‍കൊല്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച ലാബ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെത്തുന്നവര്‍ക്ക് ബ്ലഡ്-യൂറിന്‍ റൂട്ടീന്‍, ബ്ലഡ് ഷുഗര്‍, കൊളെസ്ട്രോള്‍, കരള്‍, വൃക്ക സംബന്ധമായ രക്ത പരിശോധനകള്‍, കഫ പരിശോധന, ഡെങ്കിപ്പനി, എലിപ്പനി, ഹെപടൈറ്റിസ് ബി എന്നിവയുടെ റാപിഡ് കാര്‍ഡ് പരിശോധനകളാണ് ലാബില്‍ ലഭ്യമാകുക.

ആര്‍ദ്രം എഫ്.എച്ച്.സി ട്രാന്‍സ്ഫോര്‍മേഷന്റെ ഭാഗമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ച പതിനാറ് ലക്ഷം രൂപ ചെലവിലാണ് ലാബ് നിര്‍മ്മിച്ചത്. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ അധ്യക്ഷനായ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷൈജു പഞ്ഞിത്തോപ്പില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. തോമസ് തെക്കേടത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആശുപത്രി മാനേജ്മെന്റ് കമ്മറ്റി അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍, ബാങ്ക്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പി.എച്ച്.സി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.