വ്യവസായിക പരിശീലന വകുപ്പിന് കീഴില്‍ ചാക്കയില്‍ പ്രവര്‍ത്തിക്കുന്ന നവീകരിച്ച ആര്‍.ഐ സെന്റര്‍ ആന്റണി രാജു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചാക്ക ആര്‍.ഐ സെന്ററില്‍ നടന്ന ചടങ്ങില്‍ ചാക്ക വാര്‍ഡ് കൗണ്‍സിലര്‍ എം. ശാന്ത അധ്യക്ഷത വഹിച്ചു. പൊതുമരാമത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ രജിത. ആര്‍, കഴക്കൂട്ടം വനിതാ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ സുരേഷ്‌കുമാര്‍ എം,ആര്‍. ഐ. സി ട്രെയിനിങ് ഓഫീസര്‍ ഷെറിന്‍ ജോസഫ്,എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖല/സ്വകാര്യ മേഖലകളിലെ വ്യവസായ സ്ഥാപനങ്ങളില്‍ എല്ലാവര്‍ക്കും സ്റ്റെപ്പന്റോടു കൂടി അപ്രെന്റിസ്ഷിപ്പ് പരിശീലനം സാധ്യമാക്കുക വഴി തൊഴില്‍ നൈപുണ്യവും വൈദഗ്ധ്യമുളള തലമുറയെ വാര്‍ത്തെടുത്ത് ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രയോജന പ്രദമായ മാനവശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ ആര്‍ ഐ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിവര്‍ഷം ഏകദേശം 1000 ല്‍ പരം ട്രെയിനികള്‍ക്ക് 200 ല്‍ അധികം സ്ഥാപനങ്ങളിലായി അപ്രെന്റിസ്ഷിപ്പ് പരിശീലനം നല്‍കുകയും ആര്‍. ഐ സെന്റര്‍ മുഖേന കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ അപ്രെന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു.