വനിതാ ശിശുവികസന വകുപ്പിൻ്റെ ‘പടവുകൾ. സ്കോളർഷിപ്പ് കമ്മിറ്റി യോഗം ചേർന്നു. കലകടറേറ്റ് എ ഡി എം ചേബറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ എസ് സജീദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലയിൽ  36 അപേക്ഷകൾ സ്വീകരിച്ചു.

വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായ പദ്ധതിയാണ് ‘പടവുകൾ’. വിധവകളായ സ്ത്രീകളുടെ കുടുംബത്തിൻറെ ഭാവി സുരക്ഷിതമാക്കാനുള്ള പദ്ധതിയാണിത്. വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് സർക്കാർ – എയ്‌ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന അവരുടെ കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് പദ്ധതിയിലൂടെ ധനസഹായം നൽകും.

ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. സച്ചിൻ ബാബു, സർക്കാർ ഹോമിയോ കോളേജ് സീനിയർ സൂപ്രണ്ട് പി കെ ഷിംജിത്ത്, വനിതാ ശിശു വികസന വകുപ്പ് ഓഫീസർ എസ് സബീന ബീഗം ,വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.