കണിയൊരുക്കാം കുടുംബശ്രീക്കൊപ്പം ക്യാമ്പയിനിന്റെ ഭാഗമായി തരിയോട് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കണിവെള്ളരി കൃഷി ആരംഭിച്ചു. ചെന്നലോട് മടത്തുവയല്‍ കോളനിയില്‍ കണിവെള്ളരി തൈനട്ട് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രാധ മണിയന്‍ അധ്യക്ഷയായ പരിപാടിയില്‍ സി.ഡി.എസ് അംഗങ്ങളായ പുഷ്പ പ്രഭാകരന്‍, കെ ഗിരിജ, കെ.സി ഗിരിജ, നിഷ ബാലകൃഷ്ണന്‍, ശാന്ത ഉണ്ണി, ലക്ഷ്മി ചന്തു, ശാന്ത അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.