വയനാട്: വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറി വയലാര്‍ രാമവര്‍മ്മയുടെ 43-ാം ചരമദിനം ആചരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വയലാര്‍ കവിതാലാപന മത്സരം കെ.കെ. തങ്കമണി ഉദ്ഘാടനം ചെയ്തു. വൈകീട്ട് വെള്ളമുണ്ട 8/4 ടൗണില്‍ നടന്ന വയലാര്‍ സ്മൃതി സായാഹ്നം റിട്ട. പ്രിന്‍സിപ്പാള്‍ എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. കവിതാലാപന മത്സര വിജയികള്‍ക്ക് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സക്കീന കുടുവ ഉപഹാരം നല്‍കി. തുടര്‍ന്നു നടന്ന വയലാര്‍ ചലച്ചിത്ര ഗാനാലാപനം ‘എല്ലാരും പാടണ് – നിഖില മോഹന്‍ ഉദ്ഘാടനം ചെയ്തു. എം.കെ. പ്രവീണ്‍, യു.സി. മുഹമ്മദാലി, അഞ്ജലി നാരായണന്‍, ഹമീദ് വട്ടക്കോളി, എ. രാജഗോപാലന്‍, എം. മിഥുന്‍, തുടങ്ങിയവര്‍ ഗാനങ്ങളവതരിപ്പിച്ചു.
