കാര്‍ഷിക മേഖലയ്ക്ക് മൂന്ന് കോടി

കോട്ടായി ഗ്രാമപഞ്ചായത്ത് 2024-25 വര്‍ഷത്തെ സാമ്പത്തിക ബജറ്റ് അവതരിപ്പിച്ചു. 22.520 കോടി വരവും 21.414 കോടി ചെലവും 1.105 കോടി മിച്ചവും കണക്കാക്കിയ ബജറ്റാണ് അവതരിപ്പിച്ചത്. 83.44 ലക്ഷം മുന്‍ ബാക്കിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കും ലൈഫ് പദ്ധതിക്കും വനിത ഘടക പദ്ധതിക്കും പഞ്ചായത്ത് ഊന്നല്‍ നല്‍കിയിട്ടുണ്ട്.

കാര്‍ഷിക മേഖലയ്ക്ക് മൂന്ന് കോടിയും ലൈഫ് പദ്ധതിക്ക് രണ്ട് കോടിയും നീക്കി വച്ചിട്ടുണ്ട്. വനിതാ ഘടക പദ്ധതിക്ക് 23 ലക്ഷം, വിദ്യാഭ്യാസം 60 ലക്ഷം, ഭിന്നശേഷി വിഭാഗങ്ങളുടെ ഉന്നമനത്തിന് 76 ലക്ഷം എന്നിങ്ങനെയും ബജറ്റില്‍ ഉള്‍പ്പെടുത്തി. കോട്ടായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ആര്‍ അനിത കരട് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് എ. സതീഷ് ബജറ്റ് പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി ഇ.വി ഗിരീഷ്, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.