ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (ഒന്നാം എൻ.സി.എ- എൽ.സി/എ.ഐ) (കാറ്റഗറി നമ്പർ:481/17) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി കേരള പബ്ലിക് സർവീസ് കമ്മീഷൻ പത്തനംതിട്ട ജില്ല പി.എസ്.സി ഓഫീസിൽ നവംബർ ഒമ്പതിന് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ സന്ദേശം നല്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസൽ, ഒ.റ്റി.ആർ വെരിഫിക്കേഷൻ, സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും പത്തനംതിട്ട ജില്ല പി.എസ്.സി ഓഫീസിൽ നേരിട്ട് ഹാജരാകണം.