സുല്ത്താന് ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ സി.സി മീനങ്ങാടി റൂട്ടില് ജനകീയമാകാന് ഗ്രാമവണ്ടി. സുല്ത്താന് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്ഷിക പദ്ധയിലുള്പ്പെടുത്തി 10 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സി.സി, മൈലമ്പാടി, അത്തിനിലം മീനങ്ങാടി റൂട്ടില് ഗ്രാമവണ്ടിയുടെ 12 സര്വീസുകളാണ് നടത്തുക. രാവിലെ 7.25 ന് സുല്ത്താന് ബത്തേരിയില് നിന്ന് ആരംഭിച്ച് 6.55 ന് തിരിച്ചെത്തുന്ന രീതിയിലാണ് സമയക്രമം.
ഉള്പ്രദേശങ്ങളില് പൊതുഗതാഗതം ലഭ്യമാകാത്ത സ്ഥലങ്ങളിലേക്ക് ചുരുങ്ങിയ ചെലവില് ജനങ്ങള്ക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുകയാണ് കെ.എസ്.ആര്.ടി.സിയുടെ ഗ്രാമവണ്ടി. തദ്ദേശസ്വയംഭരണ സ്ഥാപനം ജീവനക്കാരുടെ താമസം, പാര്ക്കിംഗ്, സുരക്ഷ എന്നിവ വഹിക്കും. ജീവനക്കാരുടെ ശമ്പളം, വാഹനം, വാഹനത്തിന്റെ മെയിന്റനന്സ്, സ്‌പെയര്പാര്ട്‌സ്, ഇന്ഷുറന്സ് ചെലവുകള് കെ.എസ്.ആര്.ടി.സി വഹിക്കും. സുല്ത്താന് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര് ഗ്രാമവണ്ടി ഫാളാഗ് ഓഫ് ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വികസകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്‌സണ് ലതാശശി അധ്യക്ഷയായ പരിപാടിയില് ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധര്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് അനീഷ് വി നായര്, മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് വാസുദേവന്, സുല്ത്താന് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബീനാ വിജയന്, പി.കെ സത്താര്, ഗ്ലാഡിസ് സക്കറിയ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വാര്ഡ് അംഗങ്ങളായ സുനിഷ മധുസുദനന്, ശാരദാമണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിജേഷ്, കെ.എസ്.ആര്.ടി.സി ജോയിന്റ് മാനേജിംഗ് ഡയറക്ടര് പ്രമോദ് ശങ്കര്, ജനപ്രിനിനിധികള്, രാഷ്ട്രീ പാര്ട്ടി പ്രതിനിധികള് എന്നിവര് സംസാരിച്ചു.