ജില്ലയിൽ ഐസൊലേഷൻ വാർഡുകൾ നാടിന് സമർപ്പിച്ചു

ഉയർന്ന ചെലവിന്റെ പേരിൽ ആർക്കും ചികിത്സ മുടങ്ങരുതെന്ന സർക്കാർ നിലപാട് മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് സൗജന്യവും സമഗ്രവുമായ ചികിത്സ ലഭ്യമാക്കുന്നതിന് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപൂർവ ചികിത്സാ പദ്ധതിയായ ‘കെയർ’ പ്രഖ്യാപനവും 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും 37 ഐസൊലേഷൻ വാർഡുകളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചികിത്സയും മരുന്നും ഒരുക്കുന്നതുപോലെ പ്രധാനമാണ് രോഗപ്രതിരോധത്തിന് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതും. പകർച്ചവ്യാധികളുടെ പ്രതിരോധത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് ഐസൊലേഷൻ വാർഡുകൾ.

ജില്ലയിലെ 6 ആരോഗ്യ കേന്ദ്രങ്ങളിലെ ഐസൊലേഷൻ വാർഡുകളാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.

ആധുനിക മെഡിക്കൽ സൗകര്യത്തോടുകൂടിയ 10 കിടക്കകളുള്ള ഐസലേഷൻ വാർഡുകളാണ് ആശുപത്രികളിൽ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ കോവിഡ് കാലത്ത് ഒരുക്കിയ ഐസലേഷൻ വാർഡുകളുടെ മാതൃകയിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. അപൂർവ രോഗ ചികിത്സാരംഗത്ത് കേരളത്തിന്റെ നിർണായകമായ ചുവടുവെപ്പാണ് കെയർ. അപൂർവ രോഗങ്ങളെ പ്രതിരോധിക്കാനും നേരത്തെ കണ്ടെത്തുന്നതിനും, ചികിത്സ, തെറാപ്പികൾ, സാങ്കേതിക സഹായ ഉപകരണങ്ങൾ ഇവയെല്ലാം ലഭ്യമാക്കാനും ഗൃഹ കേന്ദ്രീകൃത സേവനങ്ങൾ ഉറപ്പുവരുത്താനും മാതാപിതാക്കൾക്കുള്ള മാനസിക സാമൂഹിക പിന്തുണ ഉറപ്പുവരുത്താനും ഉതകുന്ന സമഗ്ര പരിചരണ പദ്ധതി തയ്യാറാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് കെയർ പ്രഖ്യാപിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തൃശൂർ മാനസിക ആരോഗ്യ കേന്ദ്രം, മതിലകം ബ്ലോക്ക് പഞ്ചായത്ത് പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രം, കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രം, കൊടകര ബ്ലോക്ക് പഞ്ചായത്ത് പുതുക്കാട് താലൂക്ക് ആശുപത്രി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പുത്തൻചിറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, ചാലക്കുടി മുൻസിപ്പാലിറ്റി ചാലക്കുടി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിലാണ് ജില്ലയിൽ ഐസൊലേഷൻ വാർഡുകൾ തുറന്നത്. ഓൺലൈനായി നടന്ന ഉദ്ഘാടന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയായി.

തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന പ്രാദേശിക ഉദ്ഘാടനം എച്ച്ഡിഎസ് മെമ്പർ സി ആർ റോസ്ലി നിർവഹിച്ചു. സൂപ്രണ്ട് ഡോ. കെ ആർ ബേബി ലക്ഷ്മി, ഡിഎംഒ പ്രതിനിധി സന്തോഷ്, നഴ്സിംഗ് സൂപ്രണ്ട് വിജയ, എച്ച് ഡി എസ് മെമ്പർമാർ, മറ്റു വിഭാഗം ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പ്രാദേശിക ഉദ്ഘാടനം കെ അക്ബർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു നിർവഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രീഷ്മ സനോജ്, സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സുമതി ജയരാജ്, ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗീസ്, മെഡിക്കൽ ഓഫീസർ ഡോ. എ എം മർസൂക്‌, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പുത്തൻചിറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അഡ്വ. വി ആർ സുനിൽകുമാർ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, ഡെപ്യൂട്ടി ഡിഎംഒ ഷീജ എൻ എ, മെഡിക്കൽ ഓഫീസർ ജെ ജെ ജീന, ജനപ്രതിനിധികൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ കെ കെ രാമചന്ദ്രൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, കൊടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത രാജീവൻ, വരന്തരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരൻ, തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ഷീലാ മനോഹരൻ, ജില്ലാ മെഡിക്കൽ ഓഫീസ് ഡെപ്യൂട്ടി ഡിഎംഒ ഡോ. ഫ്ളെമി ജോസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സൈമൺ ടി ചുങ്കത്ത്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ , ജനപ്രതിനിധികൾ, എച്ച് എം സി അംഗങ്ങൾ, ബ്ലോക്ക് മെമ്പർമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ചാലക്കുടി മുൻസിപ്പാലിറ്റി ചാലക്കുടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നടന്ന ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. ചാലക്കുടി മുൻസിപ്പാലിറ്റി ചെയർമാൻ എബി ജോർജ്, വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായ ജോർജ് തോമസ്,ജിജി ജോൺസൺ, ദീപു ദിനേശ്, സൂസമ്മ ആന്റണി, സുസി സുനിൽ, താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ എ എ, ഡിഎംഒ പ്രതിനിധി ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ സോണിയ, ജനപ്രതിനിധികൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

മതിലകം ബ്ലോക്ക് പഞ്ചായത്ത് പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ ടീച്ചർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ എ കരീം, കെ ആർ ബേബി, പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോക്ടർ സാനു എം പരമേശ്വരൻ, ആശുപത്രി ജീനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.