കേരള നോളഡ്ജ് ഇക്കോണമി മിഷൻ ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസുമായി ചേർന്ന് ഐ.ടി പ്രോഡക്റ്റ് സെയിൽസ് രംഗത്ത് മികച്ച തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ടാലെന്റ് ആക്സിലറേറ്റർ പ്രോഗ്രാം ആരംഭിക്കുന്നു. എം.ബി.എ കഴിഞ്ഞവർക്കും സെയിൽസ് മേഖലയിൽ പ്രവർത്തിപരിചയമുള്ളവർക്കും പങ്കെടുക്കാം. ബി.ടെക് കഴിഞ്ഞു സെയിൽസ് മേഖലയിൽ താല്പര്യമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. കേസ് സ്റ്റഡിയിലൂടെയും ഇന്റർവ്യൂ മുഖേനയും ആണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. 29 നകം രജിസ്റ്റർ ചെയ്യണം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് രണ്ട് മുതൽ മൂന്ന് ആഴ്ച വരെ പരിശീലനം നൽകും. പരിശീലനത്തിന് ശേഷം നിയമനം നൽകും. താല്പര്യമുള്ള തൊഴിലന്വേഷകർക്ക് http://knowledgemission.kerala.gov.in/ വഴിയോ “DWMS Connect” എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഓപ്പൺ ഫൈനാൻഷ്യൽസ് ഇന്റേൺഷിപ്പ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രവർത്തിപരിചയമുള്ള ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും Job ID: 27979 എന്ന ജോലിയിലേക്ക് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8714611480, skills@knowledgemission.kerala.gov.in .