കൊയിലാണ്ടി നഗരസഭയുടെ 2023 -24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണത്തിനായി വാർഡുകളിൽ നിന്നും അജൈവ മാലിന്യ ശേഖരണത്തിനായി ഹരിതകർമ്മസേനക്കായുള്ള അഞ്ച് ഇ- ഓട്ടോറിക്ഷകളുടെ താക്കോൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഏറ്റുവാങ്ങി.

അമ്പത് ലക്ഷം രൂപ നഗര സഞ്ചിക ഫണ്ടിൽ (Urban Agglomeration Fund) നിന്നും കേന്ദ്ര സർക്കാറിൻ്റെ ജെം ( GEM Portal) പോർട്ടലിൽ ബുക്ക് ചെയ്താണ് അജൈവ മാലിന്യനീക്കത്തിന് പ്രത്യേക രൂപകൽപ്പന ചെയ്ത് ഇ-ഓട്ടോകൾ എത്തിച്ചത്. ഇതിനായി ഹരിതകർമ്മ സേനയുടെ പത്ത് പേർക്ക് ഡ്രൈവിംഗ് പരിശീലനം പൂർത്തിയായി വരുന്നു.

ചടങ്ങിൽ വൈസ് ചെയർമാൻ കെ സത്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ഷിജു, ഇ കെ അജിത്ത്, ഡി പി സി അംഗം സുധാകരൻ, മുൻസിപ്പൽ സെക്രട്ടറി ഇന്ദു എസ് ശങ്കരി, എഞ്ചിനിയർ ശിവപ്രസാദ്, ക്ലീൻസിറ്റി മാനേജർ സതീഷ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ റിഷാദ്,ജമീഷ്,ലിജോയ്, സീന, കുടുംബശ്രീ മെമ്പർ സെക്രട്ടറി രമിത, സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.