തിരുവാണിയൂര്‍ വില്ലേജില്‍ മലയില്‍ വീട്ടില്‍ വി കെ മണിയും ഭാര്യ ഷിജി മണിയും അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് പരിഹാരമായ സന്തോഷത്തിലാണ് മൂവാറ്റുപുഴ ആര്‍ഡിഒ ഓഫീസ് തല അദാലത്തില്‍ നിന്നും മടങ്ങിയത്.
മണിയുടെയും ഭാര്യ ഷിജിയുടെയും പേരിലുള്ള 10 സെന്റ് ഭൂമി കരഭൂമിയായി മാറ്റി ലഭിക്കുന്നതിനുള്ള ഓട്ടമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി. തുടര്‍ന്നാണ് 2023 നവംബര്‍ മാസത്തില്‍ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി വീണ്ടും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയത്. അപേക്ഷ സമര്‍പ്പിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഭൂമി തരം മാറ്റിയ ഉത്തരവ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മണി പറയുന്നു. സൗജന്യമായാണ് ഭൂമി തരംമാറ്റി ലഭിച്ചത്.