വൈലോപ്പിള്ളി സംസ്കൃതിഭവനും ഐഎച്ച്ആർഡിയും സംയുക്തമായി നന്തൻകോട് വൈലോപ്പിള്ളി സംസ്കൃതിഭവനിൽ ആരംഭിക്കുന്ന ആറ് മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ (ഓൺലൈൻ ക്ലാസുകളും) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം.  രജിസ്ട്രേഷൻ ഫീസ് 150 രൂപ.

യോഗ്യതാസർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പും ഫോട്ടോയും അപേക്ഷയോടൊപ്പം നൽകണം. താത്പര്യമുള്ളവർ വൈലോപ്പിള്ളി സംസ്കൃതിഭവനുമായി നേരിട്ടോ സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതിഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം – 3 എന്ന വിലാസത്തിലോ ബന്ധപ്പെടുക. ഫോൺ: 0471 2311842, 9495977938