എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിൽ ട്രെയിനി അനസ്തേഷ്യ ടെക്നിഷ൯ തസ്‌തികയിലേക്ക് സ്റ്റൈപ്പൻ്റ് അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത പ്ലസ് ടു സയ൯സ്, ഡിപ്ലോമ ഇ൯ ഓപ്പറേഷ൯ തീയറ്റർ ആ൯്റ് അനസ്തേഷ്യ ടെക്നോളജി, ഡിഎംഇ രജിസ്ട്രേഷ൯. പ്രായപരിധി 01.01.2024 ന് 18-36. സ്റ്റൈപ്പന്റ്റ് 10000 രൂപ. താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഫെബ്രുവരി 28(ബുധനാഴ്‌ച ) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിൽ രാവിലെ 11 ന് നടക്കുന്ന ഇ൯്റർവ്യൂവിൽ പങ്കെടുക്കാം.