മാനന്തവാടി ബ്ലോക്കിലെ പാദവർഷത്തെ ബാങ്കുകളുടെ അവലോകന സമിതി യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. നബാർഡ് എ.ജി.എം വി.ജിഷ ബാങ്കുകളുടെ പാദവർഷ അവലോകനം നടത്തി. മാനന്തവാടി ബ്ലോക്കിൽ 2546.49 കോടി വായ്പ വിതരണം നടത്തി. ജില്ലാ ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹൻ അധ്യക്ഷത വഹിച്ചു.

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ട്രൈസം ഹാളിൽ ചേർന്ന യോഗം കാനറാ ബാങ്ക് മാനേജർ സി.ജെ ജോയ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സീനിയർ മാനേജർ വിഷ്ണു പ്രസാദ്, കേരള ഗ്രാമീണ ബാങ്ക് മാനേജർ പോൾ റോയ്, കേരള ബാങ്ക് മാനേജർ ജയരാജൻ , മാനന്തവാടി ബ്ലോക്ക് ഇൻഡസ്ട്രിയൽ ഓഫീസർ അർച്ചന ആനന്ദ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ ടി.കെ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.