ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും നാളെ രാവിലെ 10.30 ന് മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കുട്ടികളിലെ വയറിളക്കരോഗ പ്രതിരോധം നിയന്ത്രണം എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ്സും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ രചനാ മത്സരവും സംഘടിപ്പിക്കും