സ്ത്രീശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും പ്രവര്‍ത്തനമേഖല സംബന്ധിച്ച വിവരണം, ചിത്രങ്ങള്‍, പുസ്തകം, സി ഡി, ഫോട്ടോകള്‍, പത്രക്കുറിപ്പ് എന്നിവ സഹിതം നാളയ്ക്കകം ഫെബ്രുവരി24നകം ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും ജില്ലാ വനിതാ ശിശുവികസന ഓഫീസ്. ഫോണ്‍-0474 2992809. http://www.wcd.kerala.gov.in/