പേരാമ്പ്ര എംഎൽഎയുടെ മണ്ഡലം വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിയോജക മണ്ഡലത്തിലെ അങ്കണവാടികൾക്ക് നൽകിയ കയർ ഫെഡിൻ്റെ സ്നേഹ കിടക്കകളുടെ വിതരണോദ്ഘാടനം ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമല ഏറ്റുവാങ്ങി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻ്റ് എൻ പി ബാബു അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ. സുനിൽ, കെ.കെ ബിന്ദു, ,എ.എം സുഗതൻ , സി.കെ ഗിരീഷ്, എം.ടി. ഷിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. സജീവൻ മാസ്റ്റർ, പിടി അഷറഫ്, ഗിരിജ ശശി, ഗ്രാമ പഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, കയർഫെഡ് റീജ്യനൽ മാനേജർ സുനിൽകുമാർ എന്നിവർ സംസാരിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ പ്രമോദ് സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സി.കെ.പാത്തുമ്മ നന്ദിയും പറഞ്ഞു