മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ നഗരസഭകള്‍ക്കുമായി അര്‍ധദിന ശില്‍പ്പശാല സംഘടിപ്പിച്ചു. പാലക്കാട് നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി. സ്മിതേഷ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. 100 ശതമാനം വാതില്‍പ്പടി ശേഖരണം, യൂസര്‍ ഫീ ശേഖരണം, ഓര്‍ഡിനന്‍സ്, നിയമ നടപടികള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ഹരിതകര്‍മ സേന ബ്രാന്‍ഡിംഗ്, തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം എന്നീ വിഷയങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീദ ജലീസ അവതരിപ്പിച്ചു.
പരിപാടിയില്‍ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി. വരുണ്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, കെ.എസ്.ഡബ്ല്യൂ.എം.പി, ശുചിത്വമിഷന്‍ പ്രതിനിധികള്‍, ജില്ലാ ക്യാപെയ്ന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.