സാംസ്കാരിക വകുപ്പ്, കൊട്ടാരക്കര നഗരസഭ, ഭാമിനി കൾച്ചറൽ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊട്ടാരക്കര ആർട്സ് ഫെസ്റ്റിവലിലെ സാംസ്‌കാരിക സമ്മേളനം ധനമന്ത്രി കെ.എൻ ബാല​ഗോപാൽ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക രംഗത്ത് ചരിത്ര പ്രാധാന്യമുള്ള നാടാണ് കൊട്ടാരക്കരെയെന്നും അത് നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഇനിയുംമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തികമായി സംസ്ഥാനം ഞെരുക്കപ്പെടുമ്പോഴും കലാകാരന്മാർക്കുള്ള പിന്തുണയിലും സാംസ്‌കാരിക പ്രവർത്തനങ്ങളിലും സംസ്ഥാന സർക്കാർ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ എസ് ആർ രമേശ്‌ അധ്യക്ഷനായി . പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി. വൈസ് ചെയർപേഴ്സൺ വനജ രാജീവ് , സ്ഥിരം സമിതി അധ്യക്ഷർ തുടങ്ങിയവർ പങ്കെടുത്തു .