സാധാരണക്കാരന്റെ ചികിത്സാസൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ കൊട്ടാരക്കരയിൽ ‘നീതി’ ലാബ് ആരംഭിച്ചു . മറ്റു ലാബുകളെ അപേക്ഷിച്ച് രക്ത പരിശോധനയ്ക്ക് 10 മുതൽ 50 ശതമാനം വരെ നിരക്ക് കുറവ് ഇവിടെ ലഭിക്കും.
കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം ആരംഭിച്ച നീതി ലാബ് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യവും കുറഞ്ഞചെലവിൽ പരിശോധനസംവിധാനം എന്ന സൗകര്യവുമാണ് ഇവിടെ യാഥാർത്ഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു. നീതി ലാബിന്റെ സംസ്ഥാനത്തെ 80-ാമത്തെ ലാബാണ്‌ കൊട്ടാരക്കരയിൽ ആരംഭിച്ചിരിക്കുന്നത്. ആധുനിക ടെസ്റ്റ് സൗകര്യങ്ങൾ സജ്ജമാക്കി പ്രവർത്തനം ആരംഭിക്കുന്ന ലാബ് സാധാരണക്കാർക്ക് കൈത്താങ്ങാകും. മുൻസിപ്പൽ ചെയർമാൻ എസ് ആർ രമേശ്‌ ,സ്ഥിരം സമിതി അധ്യക്ഷർ തുടങ്ങിയവർ പങ്കെടുത്തു.