ചെങ്ങന്നൂർ: വിഷാദരോഗത്തിൽ നിന്ന് ജനങ്ങളെ മുക്തരാക്കാൻ ചെങ്ങന്നൂരിൽ വിഷാദ മുക്ത പദ്ധതിക്ക് തുടക്കമിട്ടു. പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായ ചെങ്ങന്നൂരിലെ ജനങ്ങൾക്ക് മാനസിക ശക്തി പകരാനുള്ള പദ്ധതിയാണിത്.ഇതിനുപുറമേ ജനങ്ങളെ വിഷാദ രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ,ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും അതിനു കീഴിൽ പ്രവർത്തിക്കുന്ന പാണ്ടനാട് സാമൂഹികാരോഗ്യ കേന്ദ്രവും ചേർന്ന് നടപ്പാക്കുന്ന നൂതന മാനസികാരോഗ്യ പരിപാടിയാണ് വിഷാദ മുക്ത ചെങ്ങന്നൂർ.
പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എനിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ .സുധാമണി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ആഫീസർ ഡോ: ചിത്രാ സാബു പദ്ധതി വിശദീകരിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി..വിവേക് ,കെ.കെ രാധമ്മ ,വി.വേണു. തുടങ്ങിയവർ പ്രസംഗിച്ചു.