ആലപ്പുഴ: ജില്ല ഇൻഫർമേഷൻ ഓഫീസിനായി ഫോട്ടോ കവറേജ് നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നു.ഓരോ താലൂക്കിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലായടിസ്ഥാനത്തിൽ അഞ്ചുപേർ അടങ്ങുന്ന പാനലാണ് തയ്യാറാക്കുന്നത്. താൽപര്യമുള്ളവർ 2018 നവംബർ 14നകം ജില്ല ഇൻഫർമേഷൻ ഓഫീസിൽ അപേക്ഷിക്കണം. കരാർ ഒപ്പിടുന്ന മുതൽ രണ്ടു വർഷത്തേക്കായിരിക്കും പാനലിന്റെ കാലാവധി. വകുപ്പിലും പത്രങ്ങളിലും ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്ക് മുൻഗണന നൽകും. വൈ-ഫൈ സംവിധാനമുള്ള ക്യാമറകളുള്ളവർക്ക് മുൻഗണന. ഒരു കവേറജിന് 700 രൂപയായിരിക്കും പ്രതിഫലം.ഒരു സ്ഥലത്ത് വിവിധ പദ്ധതികളുടെ കവറേജ് നടത്തിയാലും ഒരു കവറേജിന്റെ പ്രതിഫലമേ ലഭിക്കു. പാനലിൽ ഉൾപ്പെടുന്നവർക്ക് വകുപ്പ്തല പരിശീലനം നൽകും. മേഖല ഡപ്യൂട്ടി ഡയറക്ടർ അധ്യക്ഷനായുള്ള നാലംഗ സമതിയാണ് പ്രവർത്തന പരിചയത്തിന്റെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പാനൽ തയ്യാറാക്കുക. കൂടുതൽ വിവരത്തിന് ജില്ല ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടുക.ഫോൺ: 0477 2251349.
