ആലപ്പുഴ: സി-ഡിറ്റിന്റെ കവടിയാർ കേന്ദ്രത്തിൽ വിഷ്വൽ മീഡിയ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സുകളായ വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ എന്നിവയ്ക്ക് പ്ലസ് ടു ആണ് യോഗ്യത. മൂന്നുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകളായ വീഡിയോഗ്രാഫി, നോൺ ലീനിയർ എഡിറ്റിങ് എന്നിവയ്ക്ക് എസ്.എസ്.എൽ.സി.യാണ് യോഗ്യത. സർട്ടിഫിക്കറ്റ് കോഴ്‌സായ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫിക്ക് അഞ്ച് ആഴ്ചയാണ് കാലാവധി. യോഗ്യത: പ്ലസ്ടൂ അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 10. താൽപര്യമുള്ളവർ തിരുവനന്തപുരം കവടിയാർ ടെന്നീസ് ക്ലബിനു സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. വിശദവിവരത്തിന് ഫോൺ:0471 2721917, 8547720167.