സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്കായി പരിശീലനം നടത്തി. കൃഷിഭൂമി വിസ്തൃതി, ഉത്പാദനം, ഉത്പാദന ക്ഷമത, ജലസേചനം തുടങ്ങി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സര്‍വ്വേയിലൂടെ ശേഖരിക്കുന്നത്. സര്‍ക്കാരിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും കൃഷിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും കര്‍ഷകര്‍ക്ക് സബ്‌സിഡി ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനും ഈ വിവരങ്ങള്‍ സഹായകമാകും. ജില്ലാ ഓഫീസര്‍ കെ.ബിജു, റിസര്‍ച്ച് ഓഫീസര്‍മാരായ ആര്യ.വി.ചിദംബരം, കെ രാഘവന്‍, അഡീഷണല്‍ ജില്ലാ ഓഫീസര്‍ വി. അരവിന്ദാക്ഷന്‍ എന്നിവര്‍ പരിശീലന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
കലാ കായിക രംഗത്ത് മികവ് തെളിയിച്ച ജീവനക്കാരുടെ മക്കളെ ആദരിച്ചു. ഓരോ വീട്ടിലും അടുക്കള തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. പരിശീലന പരിപാടി സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. ഷൈലമ്മ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഷീന അധ്യക്ഷയായ പരിപാടിയില്‍ പ്ലാനിംഗ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍ രത്‌നേഷ്, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാകേഷ് കുമാര്‍, എന്‍.എസ്.ഒ സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എം.എം ഷാനവാസ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മമ്മൂട്ടി, സര്‍വെ വകുപ്പ് ഹെഡ് സര്‍വെയര്‍ ഇ. ഉല്ലാസന്‍ എന്നിവര്‍ സംസാരിച്ചു.