ജില്ലയിലെ ആദ്യത്തെ 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജജ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. എൻ.കെ അക്ബർ എം എൽ എ അധ്യക്ഷനായി.
ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ കെ മുബാറാക് , സ്ഥിരംസമിതി അധ്യക്ഷരായ ഷാഹിന സലീം, അബ്ദുൽ റഷീദ് പി.എസ്, ബുഷ്റ ലത്തീഫ്, മുഹമ്മദ് അൻവർ എ.വി, പ്രസന്ന രണദിവെ ,വാർഡ് കൗൺസിലർ എം.ബി പ്രമീള, ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി ശ്രീദേവി,നഗരസഭ സെക്രട്ടറി എം. എസ് ആകാശ്, നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റിഷ്മ പി.പി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. സജീവ്കുമാർ പി പദ്ധതി വിശദീകരിച്ചു.
ദിനംപ്രതി 1000 കണക്കിന് രോഗികൾക്ക് ആശ്രയമായി പ്രവർത്തിക്കുന്ന ആശുപത്രിയാണ് ചാവക്കാട് താലൂക്ക് ആശുപത്രി. ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗനിർണയവും തുടർചികിത്സയും ഭക്ഷണനിയന്ത്രണ കൗൺസിലിങ്ങും ഫിസിയോതെറാപ്പിയും ഉൾപ്പെടെയുള്ള സേവനങ്ങൾ ആണ് ക്ലിനിക്കിൽ ലഭ്യമാക്കുക.