ഒല്ലൂര് നിയോജകമണ്ഡലത്തിലെ മണ്ടന്ചിറ മഞ്ഞക്കുത്ത് റോഡ് പുനരുദ്ധാരണ പ്രവര്ത്തിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന് നിര്വഹിച്ചു. നാടിന്റെ വികസനം ലക്ഷ്യബോധത്തോടെ മുന്ഗണനാനുസൃതമായി നടപ്പാക്കാനാണ് സര്ക്കാര് ആഗ്രഹിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്ക്കാര് ഹാര്ബര് എന്ജിനീയറിങ് വകുപ്പിന്റെ പ്ലാന് ഫണ്ടില് ഉള്പ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്ഡിലുള്ള മണ്ടന്ചിറ മഞ്ഞക്കുന്ന് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നത്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന് അധ്യക്ഷനായി. ഹാര്ബര് എഞ്ചിനീയറിംഗ് വകുപ്പ് അസി. എഞ്ചിനീയര് പി എ ഫാബിമോള് റിപ്പോര്ട്ട് അവതരിപ്പിച്ചു.