ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ജില്ലാ ഇലക്ഷൻ ഓഫീസർ, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിമാടുകുന്ന് ജെഡിടി കോളേജിൽ പരിശോധന നടത്തി.

വിവിധ നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടേയും സ്ട്രോങ്ങ് റൂമുകളുടേയും സജ്ജീകരണങ്ങൾ വിലയിരുത്തി. പരിശോധനയിൽ ഡി.സി.പി അനൂജ് പലിവാൾ, എഡിഎം അജീഷ് കെ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. ശീതള്‍ ജി മോഹന്‍, തഹസിൽദാർ ദീപു മാത്യു, ഡെപ്യൂട്ടി തഹസിൽദാർ അനിതകുമാരി, സ്പെഷ്യൽ ബ്രാഞ്ച് എസിപി ധനഞ്ജയ ബാബു എന്നിവരും ഭാഗമായി.