കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അത്താണിപ്പറമ്പ് പുഞ്ച റോഡ് ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുമതി അധ്യക്ഷയായി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്ന് 27.5 ലക്ഷം വിനിയോഗിച്ചാണ് കാരപ്പൊറ്റ പുഞ്ച റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

കാരപ്പൊറ്റ അത്താണിപ്പറമ്പില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം പി.എം അലി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സുലോചന, വൈസ് പ്രസിഡന്റ് എം.ആര്‍ മുരളി, കണ്ണമ്പ്ര പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സോമസുന്ദരന്‍, ജയന്തി പ്രകാശന്‍, വാര്‍ഡംഗം കെ. വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.