നഗരത്തിലെ പ്രധാന ഇടമായ ചെറൂട്ടി നഗർ മുഖച്ചായ മാറ്റി അണിഞ്ഞൊരുങ്ങി. ചെറൂട്ടി നഗർ ജംഗ്ഷൻ സൗന്ദര്യവൽക്കരണവും ജാഫർ കോളനി റോഡ് – ചെറൂട്ടി നഗർ കോളനി റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവർത്തനവും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു.

കോർപ്പറേഷൻ ഫണ്ട്. എംഎൽഎ ഫണ്ട്, ഐസിഎഐ ഫണ്ട് ,മലബാർ ഡെവലപ്പേഴ്‌സ്, പൊതുജന പങ്കാളിത്തം എന്നിവ ഉപയോഗിച്ചാണ് ചെറൂട്ടി ജംഗ്ഷൻ സൗന്ദര്യ വൽക്കരണം നടത്തിയത്. ജംഗ്ഷനിൽ വയോജന ഇരിപ്പിടം, കാരുണ്യമതിൽ, കുടുംബശ്രീ എ.ഡി.എസ് ഓഫീസ്, സൈക്കിൾ സവാരി കേന്ദ്രം എന്നിവയാണ് ഒരുക്കിയത്.

കാരുണ്യമതിൽ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ സി. പി മുസാഫർ അഹമ്മദും, കുടുംബശ്രീ എ.ഡി.എസ് ഓഫീസ് ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ദിവാകരനും, വയോജന ഇരിപ്പിടം ഉദ്ഘാടനം കോർപ്പറേഷൻ മുൻ മേയർടി. പി ദാസനും നിർവ്വഹിച്ചു.

മുൻ കൗൺസിലർമാരായ ടി. വി. ലളിതപ്രഭ, അഡ്വ: ഒ.എം. ഭരദ്വാജ്, കുടുംബശ്രീ എ.ഡി.എസ് ബീന കെ, അജിത് കുമാർ ടി. എൻ, മുജീബ് റഹ്മാൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം കൺവീനർ കെ അശ്വന്ത് സ്വാഗതവും വാർഡ് കമ്മിറ്റി കൺവീനർ എം സുരേഷ് കുമാർ നന്ദിയും പറഞ്ഞു.