രോഗി പരിചരണത്തില്‍ അംഗീകൃത പേരുമായി 160 വര്‍ഷം പിന്നിട്ടു നില്‍ക്കുന്ന ജില്ലാ ആശുപത്രിയില്‍ ആകെ 544 കിടക്കകളാണുള്ളത്. പുറമെ ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിലായി 250 കിടക്കകളും. 9.2 ഏക്കറിലാണ് ജില്ലാ ആശുപത്രികെട്ടിടവും അനുബന്ധ സ്ഥലങ്ങളുമുളളത്. പ്രതിദിനം ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ 1500-2000 വരെയും ഇന്‍ പേഷ്യന്റ് വിഭാഗത്തില്‍ 450 ഓളവും  രോഗികള്‍ജില്ല ആശുപത്രിയില്‍ എത്തുന്നു.

സങ്കീര്‍ണ്ണാവസ്ഥകള്‍ നേരിടാന്‍ 60-തോളം ഡോക്ടര്‍മാരുടെ സംഘം

സങ്കീര്‍ണമായ മെഡിക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അറിവും വൈദഗ്ധ്യവും ഉള്ള 60-തോളം ഡോക്ടര്‍മാരുടെ സംഘം ജില്ലാ ആശുപത്രിയിലുണ്ട്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ഒഫ്താല്‍മോളജി എന്നിവയില്‍ ഡി.എന്‍.ബി(ഡിപ്ലോമേറ്റ് ഓഫ് നാഷ്ണല്‍ ബോര്‍ഡ്) പരിശീലനം നല്‍കുന്നു. എമര്‍ജന്‍സി – ഫാമിലി മെഡിസിന്‍ വിഭാഗത്തിനുളള അക്രഡിറ്റേഷനും ഉടന്‍ പ്രതീക്ഷയിലുണ്ട്.

ആദിവാസി മേഖലകളായ അട്ടപ്പാടി, അഗളി, നെല്ലിയാമ്പതി, പറമ്പിക്കുളം, തളികക്കല്ല് എന്നിവിടങ്ങള്‍ക്ക് പുറമെ മലപ്പുറം, തൃശൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നുളള രോഗികള്‍ ജില്ലാആശുപത്രിയില്‍ എത്താറുണ്ട്. പരിശീലനം ലഭിച്ച മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ ജീവനക്കാര്‍, ക്ലിനിക്കല്‍ സാങ്കേതിക വിദഗ്ധരുടെ സേവനം 24 മണിക്കൂറും ലഭ്യം.

12 സ്പെഷ്യാലിറ്റി, 4 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍

ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഒഫ്താല്‍മോളജി, ഡെന്റല്‍, ഇ.എന്‍.ടി, ഓര്‍ത്തോപീഡിക്സ്, അനസ്‌തേഷ്യ, പി.എം.ആര്‍, ഓങ്കോളജി, സൈക്യാട്രി, ഡെര്‍മറ്റോളജി, നെഞ്ച് രോഗങ്ങള്‍ എന്നിങ്ങനെ 12 വിഭാഗങ്ങളില്‍ സ്പെഷ്യാലിറ്റിയും  കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി, യൂറോളജി എന്നിവയില്‍ സൂപ്പര്‍സ്പെഷ്യാലിറ്റി ചികിത്സയും സജ്ജമാണ്.

24 മണിക്കൂറും സജ്ജമായിട്ടുളള അധിക സേവനങ്ങള്‍…

*ട്രോമ കക ലെവല്‍ കാഷ്വാലിറ്റി

*എം.ആര്‍.ഐ, സി.ടി, യു.എസ്.ജി, മാമോഗ്രാം, എക്‌സ്‌റേ)
റേഡിയോളജി സേവനങ്ങള്‍

*ഇലക്ട്രോഎന്‍സെഫലോഗ്രാഫി (ഇ.ഇ.ജി), ഇലക്ട്രോകാര്‍ഡിയോഗ്രാഫി (ഇ.സി.ജി), എക്കോകാര്‍ഡിയോഗ്രാം

* രക്തബാങ്ക്

*ഫാര്‍മസി(കാരുണ്യ, മെഡികെയര്‍)

*ലബോറട്ടറി(ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബ്)

*ഡയാലിസിസ് യൂണിറ്റ്(ഹീമോഡയാലിസിസ് ആന്‍ഡ് പെരിറ്റോണിയല്‍ ഡയാലിസിസ്) –
പ്രതിദിനം 3 ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന 26 ഡയാലിസിസ് മെഷീനുകള്‍

മറ്റ് സേവനങ്ങള്‍

* കാത്ത് ലാബില്‍ മുഴുവന്‍ സമയ കാര്‍ഡിയോളജിസ്റ്റിന്റെ സേവനം

*കീമോതെറാപ്പി -പാലിയേറ്റീവ് കെയര്‍,

*മെഡിക്കല്‍ ഐ.സി.യു, സര്‍ജിക്കല്‍ ഐ.സി.യു, എമര്‍ജന്‍സി ആര്‍.സി.യു, ടി.ഐ.സി.യു
ടെലിമെഡിസിന്‍ യൂണിറ്റ്,

*നയനപഥമെന്ന പേരില്‍ അത്യാധുനിക സൗകര്യങ്ങളോടെയുളള
സഞ്ചരിക്കുന്ന നേത്രരോഗ പരിശോധന യൂണിറ്റുകള്‍

*മോര്‍ച്ചറി-ഡീപ് ഫ്രീസര്‍ സൗകര്യങ്ങള്‍

*ഓക്സിജന്‍ ഉത്പാദനത്തിനായി ഓക്‌സിജന്‍ ജനറേറ്റര്‍(മിനിറ്റില്‍ 1000 ലിക്വിഡ്)

*10 കിലോ ലിറ്ററിന്റെ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്ക്

*വലുതും ചെറുതും അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് പുറമെ ഐ, ഓര്‍ത്തോ
വിട്രിയോ റെറ്റിന ശസ്ത്രക്രിയ ഉള്‍പ്പെടെ
ഒരേ സമയം ഏഴ് സര്‍ജറികള്‍ നടത്താന്‍ സാധിക്കുന്ന ഓപ്പറേഷന്‍ തിയേറ്റര്‍

*സ്ത്രീകള്‍ക്കായി കൗണ്‍സിലിംഗ് സൗകര്യം

*താല്‍ക്കാലിക കാല് വെച്ച് നല്‍കുന്ന ഡിസ്ട്രിക്ട് ലിമ്പ് ഫിറ്റിംഗ് സെന്റര്‍

*ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് ആന്‍ഡ് ടെസ്റ്റിംഗ് സെന്റര്‍

*എച്ച്.ഐ.വി ലാബ് ടെസ്റ്റിംഗ് സെന്റര്‍

*പോസ്റ്റ് കോവിഡ് ക്ലിനിക്ക്

*മെഡിസിന്‍, സര്‍ജറി, ഒപ്താല്‍, ഓര്‍ത്തോ വിഭാഗങ്ങളില്‍ ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ്(ഡി.എന്‍.ബി) കോഴ്‌സുകള്‍

*മെഡിക്കല്‍ ബോര്‍ഡും പ്രത്യേക മെഡിക്കല്‍ ബോര്‍ഡും
*മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി

*ജില്ലാ നിരീക്ഷണ ലബോറട്ടറി

*ഹീമോഫീലിയ, തലാസീമിയ ബാധിച്ച രോഗികള്‍ക്ക് ആശ്വാസമായി ആശാധാര ഡിസ്ട്രിക്ട് ഡേ കെയര്‍ സെന്റര്‍

*കിടപ്പിലായ രോഗികള്‍ക്കുള്ള പരിചരണത്തിനായി സെക്കന്‍ഡറി പാലിയേറ്റീവ് കെയറും ജില്ലാ പാലിയേറ്റീവ് പരിശീലന കേന്ദ്രവും

*ഓഡിയോളജി

*ആന്റി റാബിസ് സിസ്റ്റം(എ.ആര്‍.എസ്) ക്ലിനിക്ക്

ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍

*ജനറല്‍ വിഭാഗം രോഗികള്‍ക്കായി സര്‍ക്കാറിന്റെ ഇന്‍ഷൂറന്‍സ് പദ്ധതിയായ കാരുണ്യ ആരോഗ്യ സംരക്ഷണ പദ്ധതി(കെ.എ.എസ്.പി),

*കെ.എ.എസ്.പി ഇല്ലാത്ത ജനറല്‍ രോഗികള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട്(കെ.ബി.എഫ്),

*ആര്‍മ്ഡ് പോലീസ് ഫോഴ്സിലുളളവര്‍ക്കായി സെന്‍ട്രല്‍ ആര്‍മ്ഡ് പോലീസ് ഫോഴ്സ് ഇന്‍ഷൂറന്‍സ് പദ്ധതി

*18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ആരോഗ്യ കിരണം(എ.കെ)പദ്ധതി, രാഷ്ട്രീയ ബല്‍ സ്വാസ്ഥ്യ കാര്യക്രമം(ആര്‍.ബി.എസ്.കെ),

*സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മെഡിസെപ്

*പട്ടിക വര്‍ഗ്ഗക്കാര്‍, ബി.പി.എല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍

നിലവിലുളള ക്ലിനിക്കുകള്‍

*നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ്(എന്‍.സി.ഡി),
സ്വാസ്,

*സെക്ഷ്വലി ട്രാന്‍സ്മിറ്റര്‍ ഇന്‍ഫെക്ഷന്‍(എസ്.ടി.ഐ),
വിമുക്തി,

*ഡിസ്ട്രിക്ട് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം(ഡി.എം.എച്ച്.പി)

*കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം(സി.എം.എച്ച്.പി),

*നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം(എന്‍.എം.എച്ച്.പി)

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണപ്രവൃത്തികള്‍

*1.25 കോടിയില്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ നിര്‍മാണം.

*127 കോടിയില്‍ കിഫ്ബിയുടെ മാസ്റ്റര്‍ പ്ലാനിങ്ങില്‍(ഹൈറ്റ്സ്) പൈലിങ് ആരംഭിച്ചു

*എം.ഐ.സി.യു, ഒ.ടി, സ്റ്റോര്‍, എച്ച്.ഡി.യൂ വാര്‍ഡ്, പഴയ ഡയാലിസിസ് യൂണിറ്റ് എന്നിവയില്‍ എല്‍.എസ്.ജി.ഡിയുടെ അറ്റകുറ്റപ്പണികള്‍

ആംബുലന്‍സ് സേവനങ്ങള്‍

*ഡ്രൈവര്‍ ഉള്‍പ്പെടെ നാല് ആംബുലന്‍സുകള്‍ നിലവിലുണ്ട്

*24 ,12 മണിക്കൂറുകളിലായി പ്രവര്‍ത്തിക്കുവ്വ രണ്ട് 108 ആംബുലന്‍സുകള്‍-

*20 -ഓളം സ്വകാര്യ ആംബുലന്‍സുകള്‍

മറ്റ് സൗകര്യങ്ങള്‍

*ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി രണ്ടു കോടിയില്‍ ഒ.പി.ഡി ട്രാന്‍സ്‌ഫോര്‍മേഷന്‍

*ഡി.എച്ച്.എസ് പ്ലാന്‍ ഫണ്ടില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് (ഹീമോ ഡയാലിസിസ് യൂണിറ്റ്, പെരിറ്റോണിയല്‍ ഡയാലിസിസ് യൂണിറ്റ്)

*ജില്ലാ പഞ്ചായത്തിന്റെ ഒരു കോടിയില്‍ ജെറിയാട്രിക് വാര്‍ഡ്, 50 ലക്ഷത്തില്‍ ഒ.പി.ഡി മെയിന്റനന്‍സ്, 40 ലക്ഷത്തില്‍ ഡിജിറ്റല്‍ എക്‌സ്‌റേ, 20 ലക്ഷത്തില്‍ സോളാര്‍ പാനല്‍, ഏഴ് ലക്ഷത്തില്‍ ഇന്റേണല്‍ പാത്ത് ഇന്റര്‍ ലോക്ക്, കൂടാതെ ജാലക മോര്‍ച്ചറി, 24 കിടക്കകളുള്ള മെഡിക്കല്‍ ഐ.സി.യു, 24 കിടക്കകളുള്ള സര്‍ജിക്കല്‍ ഐ.സി.യു, ഹൈ ടെന്‍ഷന്‍ ജനറേറ്റര്‍ സിസ്റ്റം, കീമോതെറാപ്പി വാര്‍ഡിനുള്ള റാമ്പ്, ഓഫീസ് നവീകരണം, ലിഫ്റ്റ് സൗകര്യം

*എന്‍.എച്ച്.എമ്മിന്റെ 1.02 കോടിയില്‍ ബേണ്‍സ് കെയര്‍ യൂണിറ്റ്

*എമോജന്‍സി കോവിഡ് റെസ്പോണ്‍സ് പ്ലാന്‍(ഇ.സി.ആര്‍.പി കക കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ(കെ.എം.എസ്.സി.എല്‍) 10 കിലോ ലിറ്റര്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍
ടാങ്ക്

*കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി(സി.എസ്.ആര്‍) ഫണ്ടില്‍ ഐ.സി.യു വെയിറ്റിങ് ഏരിയ

*പി.എം അഭിമിന്റെ 1.25 കോടിയില്‍ ഐ.പി.എച്ച് ലബോറട്ടറി

*സെന്‍ട്രല്‍ ഐ.സി.യു മോണിറ്ററിങ് സിസ്റ്റം

*സി.എസ്.ആറിലെ 25 ലക്ഷത്തില്‍ രോഗി പരിചരണത്തിനുള്ള ഐ.സി.യു ഗ്രിഡ് സിസ്റ്റം

*കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഏഴ് ലക്ഷം രൂപ വീതം ഫണ്ടില്‍ മെഡിക്കല്‍ റെക്കോര്‍ഡ് റൂം, ഓഫീസ് റെക്കോര്‍ഡ് റൂം.