പൂര്‍ണ്ണമായും കിടപ്പിലായ കുട്ടികള്‍ക്ക് വിദ്യാലയ അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്പെയ്സ് സെന്റര്‍ ആരംഭിച്ചു. സമഗ്ര ശിക്ഷാ കേരള മാനന്തവാടി ബി.ആര്‍ സിയുടെ നേതൃത്വത്തില്‍ നഗരസഭയുടെ സാമ്പത്തിക സഹായത്തോടെയാണ് സെന്റര്‍ ആരംഭിച്ചത്. മാനന്തവാടി ഉപജില്ലയിലെ പൂര്‍ണ്ണമായും കിടപ്പിലായ 68 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒ.ആര്‍.കേളു എം.എല്‍.എ സെപെയ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി അധ്യക്ഷയായി. നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖാ രാജീവന്‍, സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.അനില്‍കുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എം ഗണേഷ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍.ജെ ജോണ്‍, ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനന്തവാടി പ്രിന്‍സിപ്പല്‍ സലീം അല്‍ത്താഫ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ജിജി, ജാസ്മിന്‍ തോമസ,് പി.ടി.എ പ്രസിഡന്റ് പി.പി. ബിനു, സമഗ്ര ശിക്ഷ കേരള മാനന്തവാടി ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.കെ.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.