മലപ്പുറം ജില്ല ഇനി കുടുംബശ്രീയിലൂടെ സമ്പൂർണ ഹോം ഷോപ്പിലേക്ക് എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായി മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ തൊഴിലാളികൾക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ശിൽപ്പശാല ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത് ആമുഖ പ്രഭാഷണം നടത്തി. പ്രസാദ് കൈതക്കൽ, സന്ദീപ്, അഖിൽ റോസ്  ക്ലാസുകളെടുത്തു.

പരിപാടിയിൽ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ, എം.ഇ.സിമാർ, എ.ഐ.എസുമാർ എന്നിവരുംപങ്കെടുത്തു.  മാനേജർ അഭിജിത്ത് മാരാർ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി. റെനീഷ് നന്ദിയും പറഞ്ഞു.