പാലക്കാട്: നവകേരള നിര്‍മിതി എങ്ങനെയാവണമെന്ന് വിശദമാക്കി പല്ലാവൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കേരള രൂപത്തില്‍ അണിനിരന്നു. കേരളത്തെ കുറിച്ചുള്ള സങ്കല്പം എഴുതി തയ്യാറാക്കല്‍, കേരള ക്വിസ്, കേരളഗാനം എന്നിവയും സംഘടിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനാധ്യാപകന്‍ എ.ഹാറൂണ്‍, സ്റ്റാഫ് സെക്രട്ടറി ബി. ഗീത, കണ്‍വീനര്‍ എം. ടിന്റു എന്നിവര്‍ നേതൃത്വം നല്‍കി.
