സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷന്റെ തിരുവനന്തപുരം ജില്ലാ അദാലത്ത് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന അദാലത്തിൽ 138 പരാതികൾ തീർപ്പാക്കിയതായി കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ അറിയിച്ചു. 230 പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്. വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുൻപാകെ സമർപ്പിച്ചതും, വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിലെ പരാതികളാണ് അദാലത്തിൽ തീർപ്പാക്കിയത്.
ജില്ലാ പഞ്ചായത്തിലെ ഇം.എം.എസ് സ്മാരക ഹാളിൽ നടന്ന അദാലത്തിൽ മെമ്പർമാരായ സേതുനാരായണൻ, ടി കെ വാസു, കമ്മീഷൻ രജിസ്ട്രാർ ലീനാ ലിറ്റി.ഡി, പോലീസ്, റവന്യൂ, വനം, വിദ്യാഭ്യാസം, പഞ്ചായത്ത്, ആരോഗ്യം, സഹകരണം, പട്ടികജാതി പട്ടികവർഗ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.