മന്ത്രി ആര്‍.ബിന്ദു നാളെ ഉദ്ഘാടനം ചെയ്യും
ദ്വാരക പോളിടെക്നിക്ക് കോളേജില്‍ പുതുതായ് നിര്‍മ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് അക്കാദമിക്ക് ബ്ലോക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നാളെ (മാര്‍ച്ച് 2) ഉദ്ഘാടനം ചെയ്യും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 8.5 കോടി രൂപ ചെലവില്‍ അഞ്ച് നില കെട്ടിടമാണ് നിര്‍മ്മിച്ചത്. സിവില്‍, കംമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകള്‍ക്കുള്ള ക്ലാസ് മുറികള്‍, ഫിസിക്സ്, കെമിസ്ട്രി, കംമ്പ്യൂട്ടര്‍ ലാബുകള്‍, സെമിനാര്‍ ഹാള്‍ എന്നിവയാണ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക.
ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.90 കോടി രൂപ വിനിയോദിച്ച് നിര്‍മ്മിക്കുന്ന ലൈബ്രറി ആന്‍ഡ് ലാബ് ബ്ലോക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കഫ്റ്റീരിയ, ജനറല്‍ വര്‍ക്ഷോപ്പ്, വനിതാ-സ്റ്റാഫ് ഹോസ്റ്റല്‍, ഓഡിറ്റോറിയം, ക്യാമ്പസ് റോഡ് നിര്‍മ്മാണം എന്നിവയുടെ മാതൃക, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി തുടര്‍ പ്രവര്‍ത്തികള്‍ ആരംഭിക്കും.
ആധുനിക സൗകര്യങ്ങളോടെ കോളേജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നാടിന് സമര്‍പ്പിക്കുന്നത്. പരിപാടിയില്‍ ഒ.ആര്‍.കേളു എം.എല്‍.എ അധദ്ധ്യക്ഷനാകും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ട് പ്രതിനിധികള്‍, സാംസ്‌ക്കാരിക, സാങ്കേതിക മേഖലയിലെ പ്രമുഖര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കും.